Welcome to My New Blog. To Go to my fb profile Clicking Here!

Ad 468 X 60

Wednesday, June 18, 2014

Widgets

മലയാളികളുടെ ഇ ലോകം



കണക്കിലെ കളികൾ നോക്കിയാൽ ഫേസ്ബുക്കിലെ അംഗസംഖ്യ ലോകമൊട്ടാകെ 115 കോടി. ഇന്ത്യയ്‌ക്ക് പിന്നാലെ ലോകത്തെ അടുത്ത രാജ്യമെന്ന് വേണമെങ്കിൽ ഉപമയായി പറയാം. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെയിലെ സ്ഥിതിവിവരക്കണക്ക് പ്രകാരം ഇന്ത്യയിലെ സജീവ ഉപയോക്‌താക്കളുടെ മാത്രം എണ്ണം 9 കോടിയോളം. സ്‌മാർട്ട് ഫോണിലൂടെയാണ് ഇനിയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൗഹൃദങ്ങളുടെ കുതിപ്പ് എന്നും ഉറപ്പിക്കുന്നതരത്തിലാണ് വിപണിയുടെ പോക്ക്. ഇന്ത്യയിൽ തന്നെ മെട്രോ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മൊബൈൽ ടെലഫോൺ കേരളത്തിലാണ് മാത്രവുമല്ല ഓൺലൈൻ പൗരന്മാരിൽ കേരളീയർ സക്രീയരുമത്രേ. അണ്ണാ ഹസാരെയുടെ സമരത്തിൽ നാടെങ്ങും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും എസ് എം എസ് സൗകര്യവും സമരമാർഗത്തിന് ഊർജം പകരാൻ ഉപയോഗിച്ചതിനും നാം സാക്ഷിയായി.
മലയാളിയുടെ വരും കാല പൊതുജീവിതത്തിൽ എന്താകും സോഷ്യൽ നെറ്റ്‌വർക്കിംഗ് വ്യൂഹങ്ങളുടെ സംഭാവന??
ഇന്റർനെറ്റ് എന്നാൽ സാഹിത്യം എഴുതാനും വായിക്കാനും ഉള്ള സമർത്ഥമായ ഇടം കൂടിയാണല്ലോ. ചിലർക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് സിറ്റിസൺ ജേണലിസത്തിന്റെ സീമാതിതമായ സാധ്യതകൾ ആണ് ഹരം പിടിപ്പിക്കുന്നതെങ്കിൽ മറ്റുചിലർക്ക് കഥയും കവിതയും എഴുതാനുള്ള ഒരു വലിയ ചുവരായി ഫേസ്ബുക്ക് വാളുകൾ മാറുന്നു. പക്ഷെ വായനയുടെ കാര്യത്തിൽ ഇപ്പോഴും നമ്മളിൽ ചിലരെങ്കിലും തനി പാരമ്പര്യവാദികൾ തന്നെ എന്നതിൽ സംശയമില്ല.
പാർശ്വവൽക്കരിക്കപ്പെട്ടവർ പ്രാന്തവൽക്കരിക്കപ്പെട്ട പ്രശ്‌നങ്ങൾ ഒക്കെ മുഖ്യധാരയിലേക്ക് അത് അർഹിക്കുന്ന ഗൗരവത്തോടെ കൊണ്ട് വരാൻ ഇന്റര്‍നെറ്റിനു സാധിച്ചേക്കാം.
ഒരു പക്ഷെ വിവരാവകാശത്തിന് പോലും തുറന്ന് കൊടുക്കാൻ വിസമ്മതിക്കുന്ന കമ്മറ്റി രഹസ്യങ്ങൾ നാളെ ഒന്നൊന്നായി ലീക്ക് ചെയ്‌ത് വരില്ലന്ന് ആര് കണ്ടു. അങ്ങനെ വരുമെങ്കിൽ അപ്പോൾ അറിയാം എഡ്വേഡ് സ്‌നോഡനും ജൂലിയൻ അസാഞ്ചെയ്‌ക്കും വേണ്ടി വീറോടെ വാദിക്കുന്നവരുടെ യഥാർത്ഥ'സ്വാതന്ത്ര്യം'

SHARE THIS POST   

  • Facebook
  • Twitter
  • Myspace
  • Google Buzz
  • Reddit
  • Stumnleupon
  • Delicious
  • Digg
  • Technorati
Author: Mohammad
Mohammad is the founder of STC Network which offers Web Services and Online Business Solutions to clients around the globe. Read More →

1 comment: